Monday, 4 March 2013

സ്വപ്ന സമാധികള്‍

സ്വപ്നങ്ങളൊക്കെയും ജലയാത്രകളായ്
വിദൂരതയുടെ ചക്രവാളങ്ങളിലൂടെ
കാഴ്ചകള്‍ തേടിപ്പിടിക്കാനുള്ള
മനസിന്‍ പ്രയാണങ്ങള്‍...
ഇരുളും വെളിച്ചവും
ഉടുപ്പഴിച്ചു മാറ്റുമ്പോള്‍
ആകാശത്തിന്‍ നിറം
നീലിച്ചു കറുക്കുമ്പോള്‍
അനന്തതയിലെക്കുയര്‍ന്നു നില്‍ക്കുന്നൊരു
മരമായ്‌
ചില്ലകള്‍ മുളച്ച ഹൃദയം
വേറിട്ട്‌ കാണും
ഓരോ നിഴല്‍ക്കുത്തുകളും..
വിഹായസ്സിന്റെ നേര്‍ത്ത തിരശീലയിലൂടെ
പകലിന്‍ വിരല്‍തുമ്പുകള്‍ക്കിടയില്‍ നിന്നും
സന്ധ്യ ഊര്‍ന്നിറങ്ങി പോവുന്നത് പോലെ
പുലരി വന്നു വിളിക്കുമ്പോള്‍
കെട്ടിറങ്ങാത്ത നിദ്രയുടെ
നഷ്ട്ടബോധത്തില്‍ നിന്നും
ചിറകടിച്ചു പോവുന്ന യാത്രകള്‍
സ്വപ്ന സമാധികള്‍ !!!

No comments:

Post a Comment