Monday, 4 March 2013

വസന്തത്തിന്റെ രണ്ടിലകള്‍

ഇവിടെയീ വിദൂരതയില്‍
നീ കണ്ടെടുത്തതെന്‍
ഇരുള്‍ കൂട്ടിലടച്ച നിനവുകള്‍
നിന്നെ സ്നേഹിച്ചതിലൂടെ
ഞാനറിഞ്ഞതെന്നെ...

എന്നുള്ളിലൊരുവള്‍
ഇരുട്ട് പുതച്ചുറങ്ങുന്നുവെന്നും
ശിശിരമായ് എനിക്കാ
പൊയ് വസ്ത്രത്തിന്‍
ഇലകളൂരി എറിയണമെന്നും
ഞാനെന്നെ,
ഓര്‍മ്മപ്പെടുത്തിയ സായാഹ്നങ്ങള്‍

എന്നിലെരിയുന്ന ഗ്രീഷ്മത്തെ
നിന്റെ മഞ്ഞുകാലം
പൊതിഞ്ഞ് പിടിച്ചപ്പോ
അതുവഴിയൊരു വസന്തം കടന്നു പോകയും
ശൂന്യതബോധത്തില്‍ പോറി നീറുന്ന
ആത്മശാഖികള്‍ പൂവിടുകയും ചെയ്തു

മനസിന്നൊരു പൂത്തു നില്‍ക്കും
തളിര്‍വൃക്ഷം
നിന്റെ സ്നേഹമൊരു മുന്തിരിവള്ളിയായ്
ഹൃദയത്തെ ചുറ്റിവരിഞ്ഞ്
സ്വപ്നങ്ങളുടെ കനികളുതിര്‍ക്കുന്നു
അതിലുലഞ്ഞു നില്‍ക്കുന്നു
ഹര്‍ഷഭരിതരായ് നാം !!

No comments:

Post a Comment