യാത്രയുടെ ഒരറ്റത്ത് വെച്ച്
ഇരു ധ്രുവങ്ങളും
കണ്ടുമുട്ടുമ്പോള്‍
കാഴ്ചകളുടെ നൂലറ്റത്തു
കാലം കോര്‍ത്തു വെച്ച
ഓര്മ്മസൂചിയുടെ
മുനയോടിഞ്ഞിരുന്നു
കിഴക്ക് നിന്നൊരു കാറ്റും
പടിഞ്ഞാറ് നിന്നു സൂര്യനും
കൂടെ ഉണ്ടായിരുന്നെങ്കിലും
ഇടയിലൊറ്റപ്പെട്ട ത്രിസന്ധ്യയുടെ
മൊഴി നിങ്ങള്‍ കേട്ടില്ല...
അവളുടെ വ്യഥയൂറും മിഴികളില്‍
കനല് കെട്ടിരുന്നു...
നൊമ്പരങ്ങളുടെ ശിലയുറഞ്ഞു
ഹിമപാതങ്ങളായ്
വഴികള്‍ അടച്ചിരുന്നു...
മേഘങ്ങളുടെ മുഖം
കറുത്ത് പോയിരിക്കുന്നു
സമയ സൂചി മാറുമ്പോള്‍ ചിലയ്ക്കുന്ന
ഘടികാരത്തിലെ കിളിയും
മരിച്ചുവോ?
പൂപ്പലെടുത്ത സ്വപ്നങ്ങളില്‍
ഇതാ ഒരു ശലഭ ജീവിതം
ആത്മാഹുതി ചെയ്തിരിക്കുന്നു ..
വേനലറുതിയില്‍ കരിഞ്ഞു പോയ
കിനാവിന്റെ
ശേഷിച്ച ചിതാഭസ്മം
നിങ്ങളിനി എടുത്തു കൊള്‍ക,
സാഗര ഗര്‍ഭത്തില്‍
നിമഞ്ജനം ചെയ്തു കൊള്‍ക !!!
ഇരു ധ്രുവങ്ങളും
കണ്ടുമുട്ടുമ്പോള്‍
കാഴ്ചകളുടെ നൂലറ്റത്തു
കാലം കോര്‍ത്തു വെച്ച
ഓര്മ്മസൂചിയുടെ
മുനയോടിഞ്ഞിരുന്നു
കിഴക്ക് നിന്നൊരു കാറ്റും
പടിഞ്ഞാറ് നിന്നു സൂര്യനും
കൂടെ ഉണ്ടായിരുന്നെങ്കിലും
ഇടയിലൊറ്റപ്പെട്ട ത്രിസന്ധ്യയുടെ
മൊഴി നിങ്ങള്‍ കേട്ടില്ല...
അവളുടെ വ്യഥയൂറും മിഴികളില്‍
കനല് കെട്ടിരുന്നു...
നൊമ്പരങ്ങളുടെ ശിലയുറഞ്ഞു
ഹിമപാതങ്ങളായ്
വഴികള്‍ അടച്ചിരുന്നു...
മേഘങ്ങളുടെ മുഖം
കറുത്ത് പോയിരിക്കുന്നു
സമയ സൂചി മാറുമ്പോള്‍ ചിലയ്ക്കുന്ന
ഘടികാരത്തിലെ കിളിയും
മരിച്ചുവോ?
പൂപ്പലെടുത്ത സ്വപ്നങ്ങളില്‍
ഇതാ ഒരു ശലഭ ജീവിതം
ആത്മാഹുതി ചെയ്തിരിക്കുന്നു ..
വേനലറുതിയില്‍ കരിഞ്ഞു പോയ
കിനാവിന്റെ
ശേഷിച്ച ചിതാഭസ്മം
നിങ്ങളിനി എടുത്തു കൊള്‍ക,
സാഗര ഗര്‍ഭത്തില്‍
നിമഞ്ജനം ചെയ്തു കൊള്‍ക !!!
No comments:
Post a Comment