എനിക്ക് പിന്നിലൊരു സൂര്യന്‍
ചെങ്കുപ്പായമണിഞ്ഞു
നീതിക്ക് പുറംതിരിഞ്ഞിരിക്കുന്നു
പീഡിതന്റെ കണ്ണീര്‍ വീണ്
തുലാസിന്‍ ചങ്ങല മുറിയുന്നു
മണിപ്പൂരിന്റെ രക്തക്കറ വീണ്
മണ്ണ് ചുവന്നിട്ടും
ഇന്നും ന്യായാധിപരുടെ പേനയില്‍
മഷിയാറി ഉറയ്ക്കുന്നു
നിധി കാക്കുന്ന ഭൂതങ്ങള്‍ക്കിത്
പ്രഹസന പരമ്പര
വര്‍ത്തമാനകാലത്തിന്റെ വേതാള പരേഡുകളില്‍
വിപ്ലവ വീര്യം ചോര്‍ന്നു പോകുമ്പോള്‍
ഷര്‍മിളാ
അലമുറയിട്ടുകൊണ്ടല്ല നീ
ചരിത്ര ചുമരില്‍ പേരടയാളപ്പെടുത്തുന്നത്
നീയൊരു കൊടുങ്കാറ്റാണ്
ഇന്നും,
മൌന ഗര്‍ജ്ജനങ്ങളാല്‍
തീപ്പൊരികള്‍ പാറിക്കും അത്മവീര്യത്തിന്‍
പ്രചഡ്ഢ ഭേരി
സാമ്രാജ്യത്വത്തിന്‍ ബാലിശ കരങ്ങള്‍
പെണ്ണിരകളുടെ നാഭി തിരഞ്ഞപ്പോള്‍
നോക്കുകുത്തിയായ് നിന്ന
ഭരണകൂട തന്പോരിമകളില്‍
പ്രതിഷേധത്തിന്റെ വാളെടുത്ത
പോരാട്ട ശൌര്യം
ചിന്തകളുടെ ഭ്രമണ പഥങ്ങളില്‍
ജീവന്റെ തിരി തെറുക്കാന്‍
നിന്‍റെ തലച്ചോറിലെക്കൊരു
വേരിറങ്ങി വഴിമുട്ടുമ്പോഴും
സ്റ്റെതസ്ക്കൊപ്പിന്‍ മിടിപ്പുകള്‍
അരുതെന്ന് നിലവിളിക്കുന്നത്
എനിക്ക് കേള്‍ക്കാം
താളമില്ലാത്ത നിശ്വാസങ്ങളില്‍
നിന്നെ മരുന്ന് മണക്കുന്നു
പീഡന വെറികളില്‍
അധിനിവേശത്തിന്റെ അര്‍ബുദം പടരുമ്പോള്‍
അതിര്‍ത്തി ദേശങ്ങളില്‍
സായുധ സേനകള്‍
മൃത്യു കാഹളം മുഴക്കിയപ്പോള്‍
എവിടെയായിരുന്നു നീതിപീഠമേ
നിങ്ങളുടെ നേരിന്റെ കണ്ണട ?
കാലമിത്ര കഴിഞ്ഞിട്ടും
കാലം കാത്തിരിക്കുന്നത്
മരണത്തിന്‍ ദയാഹര്‍ജിയോ?
ജീവന്റെ ഒടുവിലത്തെ തന്മാത്രയും
വിഘടിച്ചു രണ്ടാവും മുന്നേ
നീ രേഖപ്പെടുത്തുക
പെണ്‍ പോരിന്റെ ഈ ഗര്‍ജ്ജനങ്ങള്‍
ഹേ നിര്‍ജീവ സമൂഹമേ
കാണാതെ പോവരുത് നിങ്ങളീ
അടിച്ചമര്‍ത്തപ്പെട്ടവരുടെ
സമര നായികയെ
മാറ്റൊലി കൊള്ളും മനക്കരുത്തിന്റെ
ഗാണ്ഡീവ ശബ്ദത്തെ..
ചെങ്കുപ്പായമണിഞ്ഞു
നീതിക്ക് പുറംതിരിഞ്ഞിരിക്കുന്നു
പീഡിതന്റെ കണ്ണീര്‍ വീണ്
തുലാസിന്‍ ചങ്ങല മുറിയുന്നു
മണിപ്പൂരിന്റെ രക്തക്കറ വീണ്
മണ്ണ് ചുവന്നിട്ടും
ഇന്നും ന്യായാധിപരുടെ പേനയില്‍
മഷിയാറി ഉറയ്ക്കുന്നു
നിധി കാക്കുന്ന ഭൂതങ്ങള്‍ക്കിത്
പ്രഹസന പരമ്പര
വര്‍ത്തമാനകാലത്തിന്റെ വേതാള പരേഡുകളില്‍
വിപ്ലവ വീര്യം ചോര്‍ന്നു പോകുമ്പോള്‍
ഷര്‍മിളാ
അലമുറയിട്ടുകൊണ്ടല്ല നീ
ചരിത്ര ചുമരില്‍ പേരടയാളപ്പെടുത്തുന്നത്
നീയൊരു കൊടുങ്കാറ്റാണ്
ഇന്നും,
മൌന ഗര്‍ജ്ജനങ്ങളാല്‍
തീപ്പൊരികള്‍ പാറിക്കും അത്മവീര്യത്തിന്‍
പ്രചഡ്ഢ ഭേരി
സാമ്രാജ്യത്വത്തിന്‍ ബാലിശ കരങ്ങള്‍
പെണ്ണിരകളുടെ നാഭി തിരഞ്ഞപ്പോള്‍
നോക്കുകുത്തിയായ് നിന്ന
ഭരണകൂട തന്പോരിമകളില്‍
പ്രതിഷേധത്തിന്റെ വാളെടുത്ത
പോരാട്ട ശൌര്യം
ചിന്തകളുടെ ഭ്രമണ പഥങ്ങളില്‍
ജീവന്റെ തിരി തെറുക്കാന്‍
നിന്‍റെ തലച്ചോറിലെക്കൊരു
വേരിറങ്ങി വഴിമുട്ടുമ്പോഴും
സ്റ്റെതസ്ക്കൊപ്പിന്‍ മിടിപ്പുകള്‍
അരുതെന്ന് നിലവിളിക്കുന്നത്
എനിക്ക് കേള്‍ക്കാം
താളമില്ലാത്ത നിശ്വാസങ്ങളില്‍
നിന്നെ മരുന്ന് മണക്കുന്നു
പീഡന വെറികളില്‍
അധിനിവേശത്തിന്റെ അര്‍ബുദം പടരുമ്പോള്‍
അതിര്‍ത്തി ദേശങ്ങളില്‍
സായുധ സേനകള്‍
മൃത്യു കാഹളം മുഴക്കിയപ്പോള്‍
എവിടെയായിരുന്നു നീതിപീഠമേ
നിങ്ങളുടെ നേരിന്റെ കണ്ണട ?
കാലമിത്ര കഴിഞ്ഞിട്ടും
കാലം കാത്തിരിക്കുന്നത്
മരണത്തിന്‍ ദയാഹര്‍ജിയോ?
ജീവന്റെ ഒടുവിലത്തെ തന്മാത്രയും
വിഘടിച്ചു രണ്ടാവും മുന്നേ
നീ രേഖപ്പെടുത്തുക
പെണ്‍ പോരിന്റെ ഈ ഗര്‍ജ്ജനങ്ങള്‍
ഹേ നിര്‍ജീവ സമൂഹമേ
കാണാതെ പോവരുത് നിങ്ങളീ
അടിച്ചമര്‍ത്തപ്പെട്ടവരുടെ
സമര നായികയെ
മാറ്റൊലി കൊള്ളും മനക്കരുത്തിന്റെ
ഗാണ്ഡീവ ശബ്ദത്തെ..
No comments:
Post a Comment