ഒരിലയായാല്‍ മതിയെനിക്ക്..
നിന്നില്‍ തന്നെ തളിര്‍ത്തു
നിന്റെ ചില്ലകളോടൊട്ടി
ഋതുഭേത വിന്യാസങ്ങള്‍ കണ്ട്
എന്റെ തനുവില്‍
ഞരമ്പുകള്‍ നേര്‍ത്തു നേര്‍ത്ത്
പഴുത്തും ഉണങ്ങിയും
നിറം മാറിയും
ഒടുവിലടരുമ്പോള്‍,
ഭൂമിക്കു മീതേക്ക്
മുട്ടൂന്നി നില്‍ക്കുന്ന
നിന്റെ വേരുകളിലേക്ക്
തന്നെ അടര്‍ന്ന് വീഴാന്‍...,
നിന്റെ ജീവന്റെ ഒടുവിലത്തെ
ഫോസിലായ്,
നീ കാലുറപ്പിച്ച മണ്ണില്‍
പതിഞ്ഞു കിടക്കും ഞാന്‍..
എന്റെ കണ്ണീരുറവയില്‍
പൊടിതൈകള്‍ കിളുര്‍ക്കുമ്പോള്‍
നിന്‍ നാഡികളിലൂടെ
ജീവ രക്തമായ് ഒഴുകും ഞാന്‍
No comments:
Post a Comment