രാത്രി വണ്ടികള്‍
മൂളിയോടുന്നുണ്ട് ഈ വഴിയെ
ചുവന്ന ജാലകവിരിയ്ക്കപ്പുറം
ഇരുളിന് വല നെയ്യുന്നുണ്ട്
ഭീമന്‍ ചിലന്തികള്‍
ഇടിഞ്ഞ തൂണുകളില്‍
നിലാവ് വന്നിടിക്കുമ്പോള്‍
ചില മുഖങ്ങള്‍
നിഴലുകളാവും
മറ്റു ചിലത്
നിഴല്‍ പോലെ കറുത്തതെങ്കിലും
വെളിച്ചത്തിന്റെ
പോറലുകള്‍ ഉണ്ടാവും
ഇരുട്ടിന്റെ നെഞ്ചിലൂടെ
സീബ്രാ വരകള്‍ പോലെ
വെളുത്ത കടവാവലുകള്‍
കരഞ്ഞു കൊണ്ട് പായും
നിശബ്ദതയുടെ നനഞ്ഞ കൊമ്പുകളില്‍
രാക്കിളികള്‍ ചിറകൊതുക്കും
കുതിര്‍ന്ന നൊമ്പരങ്ങളുടെ
വേരുകള്‍ക്കിടയിലൂടെ
ഉറക്കം കണ്ണുകളെ
എത്ത്തിപ്പിടിക്കുമ്പോള്‍
ഒരു ദിനത്തിന്റെ
ചുമടെടുത്തു തളര്‍ന്ന മനസ്
കണക്കുകള്‍ തിട്ടപ്പെടുത്തും
സമവാക്യങ്ങളുടെ സ്ലേറ്റു പലകയില്‍
മിച്ചം വെയ്ക്കാന്‍
പ്രതീക്ഷയുടെ ഒരു ഗുണന ചിഹ്നം മാത്രം
മിഴിച്ചു നോക്കുന്നു !
മൂളിയോടുന്നുണ്ട് ഈ വഴിയെ
ചുവന്ന ജാലകവിരിയ്ക്കപ്പുറം
ഇരുളിന് വല നെയ്യുന്നുണ്ട്
ഭീമന്‍ ചിലന്തികള്‍
ഇടിഞ്ഞ തൂണുകളില്‍
നിലാവ് വന്നിടിക്കുമ്പോള്‍
ചില മുഖങ്ങള്‍
നിഴലുകളാവും
മറ്റു ചിലത്
നിഴല്‍ പോലെ കറുത്തതെങ്കിലും
വെളിച്ചത്തിന്റെ
പോറലുകള്‍ ഉണ്ടാവും
ഇരുട്ടിന്റെ നെഞ്ചിലൂടെ
സീബ്രാ വരകള്‍ പോലെ
വെളുത്ത കടവാവലുകള്‍
കരഞ്ഞു കൊണ്ട് പായും
നിശബ്ദതയുടെ നനഞ്ഞ കൊമ്പുകളില്‍
രാക്കിളികള്‍ ചിറകൊതുക്കും
കുതിര്‍ന്ന നൊമ്പരങ്ങളുടെ
വേരുകള്‍ക്കിടയിലൂടെ
ഉറക്കം കണ്ണുകളെ
എത്ത്തിപ്പിടിക്കുമ്പോള്‍
ഒരു ദിനത്തിന്റെ
ചുമടെടുത്തു തളര്‍ന്ന മനസ്
കണക്കുകള്‍ തിട്ടപ്പെടുത്തും
സമവാക്യങ്ങളുടെ സ്ലേറ്റു പലകയില്‍
മിച്ചം വെയ്ക്കാന്‍
പ്രതീക്ഷയുടെ ഒരു ഗുണന ചിഹ്നം മാത്രം
മിഴിച്ചു നോക്കുന്നു !
No comments:
Post a Comment