Monday, 4 March 2013

വെളുത്ത ചുമരിലെ കറുത്ത ഭാഷ്യങ്ങള്‍

പത്തി മുറിഞ്ഞ്, ചോര പുതഞ്ഞു
ഇരുട്ടിലേക്ക് കണ്ണ് തുറന്നു കിടക്കുന്നു
ചേതസറ്റ വാക്കുകള്‍
ജ്ഞാനികള്‍ എന്ന് സ്വയം മുദ്ര കുത്തിയ
നിങ്ങളുടെ നാവുകള്‍
കാലത്തിന്റെ തുറന്ന പുസ്തകത്തില്‍
ഒരു തിരുമുറിവ് അടയാളപ്പെടുത്തും
ഒന്നുമൊന്നും രണ്ടാണെന്ന്
നീ പഠിച്ച പാഠം
കിഴിക്കലുകളുടെ ഇറക്കം ഇറങ്ങിയ
ദരിദ്ര സാഹിത്യത്തിനു മനസിലാവില്ല
അനുഭവ സഞ്ചാര പാതകളില്‍
അവന്‍ കാണുന്ന പാഠം
കാലത്തിനു നേരെ കണ്ണോടിക്കുമ്പോള്‍
മനസുടക്കുന്ന കാഴ്ചകള്‍ മാത്രം
വര ചേര്‍ത്തെഴുതാന്‍ എത്ര പണിപ്പെട്ടാലും
എഴുന്നു നില്‍ക്കും
ചില ജീവിത ചിഹ്നങ്ങള്‍
അറിവുകളുടെ പുറന്തോടുകള്‍ക്ക്
വെളിയിലേക്ക് !

No comments:

Post a Comment