Tuesday, 5 March 2013

നമ്മളില്‍ നാമങ്ങള്‍ എഴുതി ചേര്‍ക്കാത്തവര്‍


ഉടലില്‍ നിറം പൂശി
ഹൃദയത്തില്‍ കരി തൂവി
ചടുല നൃത്ത ചുവടുമായ്
കോമരങ്ങള്‍ തിമിര്‍ക്കുന്നരങ്ങില്‍

അങ്ങ്..
നിന്റെ കണ്ണുകള്‍ എത്താത്ത
കാഴ്ചകള്‍ കൂട്ടിക്കെട്ടിയ
വാഴ്വിന്‍ വൃത്തത്തിനുള്ളില്‍
സൂര്യനും ചന്ദ്രനും
ഒരേപോലെ വലം വെയ്ക്കും
അതെ വൃത്തത്തിനുള്ളില്‍
കോണുകള്‍ ഇല്ലാത്ത
ചുവരുകള്‍ ഇല്ലാത്ത
ഭൂമിയുമൊരു സൂര്യനായി
ചുട്ടു പഴുക്കും
ഞാന്‍ കണ്ട, നീ കണ്ട
നാമൊരുമിച്ചു കാണാത്ത
ലോകവൃത്തം

ദൂരെ,
എങ്ങോ പുകയും പട്ടടകള്‍ക്കുള്ളില്‍
വിങ്ങുന്നുന്നുണ്ടാത്മാക്കള്‍
ഉടല്‍ വേവുന്ന ഗന്ധത്തില്‍
ഇതേ വൃത്തത്തിനുള്ളില്‍

പെരുവഴിയമ്പലങ്ങളില്‍
മൃതി കണ്ടു തളര്‍ന്നവര്‍
ഒരുനേരമന്നത്തിന് നിരകളില്‍ നിന്നവര്‍
രോഗാതുരരായി ഉടല്‍ പാതി
ഛെദിച്ചവര്‍
മനോവൈകല്യങ്ങളാല്‍
കുടിയിറക്കപ്പെട്ടവര്‍
പുതുമകള്‍ മങ്ങാത്ത നാവിന്‍ രുചികളില്‍
ഇര തേടി പറക്കുന്ന
മനുജ മൃഗ തൃഷ്ണകളില്‍
അല്‍പ സുഖത്തിനായ്
ദുര്‍മ്മേദസ്സിന്റെ
രസം പകുത്തു കൊടുത്തവര്‍
മുലകളില്‍ നോവിന്‍
ചെന്താമര ഏന്തിയവര്‍
ഉദരത്തില്‍ മറവിയുടെ
നാമങ്ങള്‍ ചുമന്നവര്‍

ഇവിടെ,
മൂകനും ബധിരനും
കൂടപ്പിറപ്പുകള്‍
പട്ടിക്കും പൂച്ചയ്ക്കും
സ്നേഹം വിളമ്പി കൊടുത്തവര്‍
വലിച്ചെറിയപ്പെട്ട പെണ്‍നഗ്നതകളെ
പുതപ്പിട്ടു മൂടിയോര്‍
കുരുടന് തെരുവിന്‍
പൊയ്ക്കണ്ണുകള്‍

ഇവരെല്ലാം
ബലി കൊടുത്ത സ്വപ്നങ്ങളില്‍
കനലാഴി കണ്ടവര്‍
ഒടുക്കം പെരുവഴികളില്‍ തന്നെ
പേരില്ലാതെ ചത്തവര്‍
പൊതു ശ്മശാനങ്ങളില്‍
പേരില്ലാത്ത കുരിശുകള്‍
ഭൂമിയില്‍ ചില നോവുകളുടെ
പരിസമാപ്തികള്‍

20 comments:

 1. നമ്മളെ കണ്ണൂര്‍ ക്കാരിയാല്ലേ !!! ബ്ലോഗ്‌ ലോകത്തേക്ക് സ്വാഗതം !!!ബ്ലോഗിന്റെ ഡിസൈന്‍ വളരെ ലളിതവും നന്നായിട്ടുമുണ്ട് !!!!തുടരുക!!!

  ReplyDelete
 2. കുറഞ്ഞ മണിക്കൂറുകള്‍ കൊണ്ട് ബ്ലോഗുണ്ടാക്കി പത്തുപതിനഞ്ചു പോസ്റ്റുകളുമിട്ട ആദ്യ ബ്ലോഗര്‍ ഒരുപക്ഷേ, താങ്കളായിരിക്കും ഹണി ഭാസ്‌കരന്‍ . എല്ലാ നന്മയും നേരുന്നു. ബ്ലോഗിന് വരിവരാശംസകള്‍ ....

  ReplyDelete
 3. കൊള്ളാം, മനോഹരമായ കുറെ കവിതകള്, ഒരേ ഇരിപ്പില്‍ ഇരുന്നു ഇരുപത്തി ഒന്‍പത് കവിതകള്‍ എങ്ങനെ വായിക്കാനാണ്? എങ്കിലും ആറ് ഏഴെണ്ണം വായിച്ചു. വായിച്ചതില്‍ നിന്നും ഒരു ഊഹം കിട്ടി. നല്ല കവയിത്രിയാണ് നിങ്ങള്‍ എന്ന്.. :) കൊള്ളാം സുന്ദരമായ അക്ഷരങ്ങളിലൂടെ തുടരുക പ്രയാണം..

  എല്ലാ ആശംസകളും,

  ReplyDelete
  Replies
  1. vivarakkedu karanam kure ennam orumichu posti poyi. kashamikku tto. :D

   Delete
 4. ആശംസകള്‍ ..സ്വാഗതം ബ്ലോഗ്‌ ലോകത്തേക്ക് ...നല്ല നല്ല സൃഷ്ട്ടികള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 5. ഭാവുകങ്ങള്‍ ......നന്മയുടെ ലോകത്തേക്ക് .....പേരുള്ള ഒരു പാട് പേര്‍ ഇവിടെയുണ്ട്

  ReplyDelete
 6. ഫേസ്ബുക്കില്‍ വെച്ചു എപ്പോളോ വായിച്ചിരുന്നു ,,ഇപ്പോള്‍ എവിടെ കണ്ടതില്‍ സന്തോഷം ശകതമായ ശൈലിയും വേറിട്ട പ്രമേയങ്ങളും ആണ് താങ്ങളെ വ്യതിസ്ഥയക്കുന്നത് ,,അക്ഷരങ്ങള്‍ ഉണ്ടാകട്ടെ ഇന്നും കയ്യില്‍ ,,,,

  ReplyDelete
 7. ഇവിടെ ഹാജര്‍ വെച്ച് പോകുന്നു - ബാക്കിയുള്ളവ വായിക്കുവാന്‍ പിന്നീട് വരാം... ആശംസകള്‍....!

  ReplyDelete
 8. ബ്ലോഗ്‌ ലോകത്തേക്ക് സ്വാഗതം........... :)

  ReplyDelete