Monday 4 March 2013

അറിയാതെ പോകുന്നവര്‍ ...

മരങ്ങളുടെ കണ്ണുകള്‍

ചോര്‍ന്നൊലിക്കുന്നുണ്ട്

ഇന്നലെ പെയ്ത മഴയുടെ

അവസാന നീറ്റലുമായ്...
നിലാവ് കെട്ടുപോയ രാത്രി
നോവിന്റെ കെട്ടിറങ്ങാതെ
ശൂന്യതയെ തുറിച്ചു നോക്കുന്നു...
ഇലത്തലപ്പുകള്‍ നാമം ജപിക്കുന്നുണ്ട്
കുളിരുന്ന ചില്ലകളുമായ്
ആകാശത്തേക്കു കൈകളുയര്‍ത്തി...
മഞ്ഞില്‍ നെയ്ത
പുതപ്പണിഞ്ഞു നില്‍ക്കുന്നു
ജാലക കാഴ്ചകള്‍.... ! ...
വിദൂരതയുടെ അനന്തരാജിയിലെങ്ങോ
ഓര്‍മ്മപ്പൊട്ടു പോലെ
ഒരേകാന്ത താരകം
ഭൂമിയിലേക്ക്‌ മിഴികളൂന്നി
പ്രകാശം നഷ്ട്ടപ്പെട്ട ആത്മാവുകളില്‍
ഒരു ജ്വാലയാളിയൂതിക്കുന്നുണ്ട്...
മനസ് കളഞ്ഞു പോയവര്‍ക്കും
ഹൃദയം സ്വയം കുഴിച്ചു മൂടിയവര്‍ക്കും
പ്രതീക്ഷയിലേക്ക്
സ്വയം നടന്നെത്താന്‍

No comments:

Post a Comment