Tuesday 5 March 2013

ഗ്രീഷ്മരാജികള്‍

നീയൊന്നു ചിറകൊതുക്കൂ
ഞാനാ തൂവലുകല്‍ക്കിടയിലോന്നൊളിക്കട്ടെ
ഈ ശിശിരത്തിന്റെ
ഏറ്റവും മുകളിലെ കൊമ്പില്‍
പത്രികള്‍ കൊണ്ടൊരു ഏറുമാടം ഉണ്ട്
മിന്നാമിനുങ്ങുകളുടെ തിരിവെട്ടവും
നക്ഷത്ര നയനങ്ങളില്‍നിന്നിറ്റു വീഴും
വെളിച്ചവും മതി
കിനാവുകള്‍ക്ക് വസന്തതിലേക്ക് ചേക്കേറാന്‍
കൈക്കുമ്പിളില്‍ ഞാന്‍ ചേര്‍ത്തടയ്കുന്ന
ചന്ദ്രബിംബത്തിന്‍ ഒരു നുള്ളു മതി
നിന്റെ മിഴികളില്‍ ചാലിച്ച്
നമുക്ക് മുന്നിലെ ഈ അന്ധത
നിന്റെ കണ്ണുകളില്‍ നിന്ന്
വകഞ്ഞു മാറ്റുവാന്‍
പൂമ്പാറ്റകളുടെ കണ്ണീരു പറ്റിയ പൂക്കളില്‍
ചേര്‍ന്നുറങ്ങുന്നു വണ്ടുകള്‍
ചേര്‍ത്ത് പിടിക്കൂ എന്നെ
ഒരിക്കല്‍ക്കൂടി
മയക്കം വീണ കണ്‍പോളകളില്‍
വിരലുകള്‍ കൊണ്ടൊരു ചിത്രം വരയ്ക്കു
ഈ മരത്തെ ചുറ്റിപ്പിണഞ്ഞ
മുന്തിരി വള്ളികളില്‍ക്കൂടി
നമ്മിലേക്ക്‌ പടര്‍ന്നു കയറട്ടെ
പറയാതെ ഇഴയകന്നു പോയ
സ്വപ്നങ്ങളുടെ ഗ്രീഷ്മരാജികള്‍ !!!

4 comments:

  1. ഈ മരത്തെ ചുറ്റിപ്പിണഞ്ഞ
    മുന്തിരി വള്ളികളില്‍ക്കൂടി
    നമ്മിലേക്ക്‌ പടര്‍ന്നു കയറട്ടെ
    പറയാതെ ഇഴയകന്നു പോയ
    സ്വപ്നങ്ങളുടെ ഗ്രീഷ്മരാജികള്‍ !!! മനോഹരമായിരിക്കുന്നു ....!!!നിന്റെ കവിതയിലേക്കുള്ള പുതിയ ഇടവഴികളില്‍ അദൃശ്യമാം കാന്തമൊളിചിരിക്കുന്നു...!!!

    ReplyDelete
  2. ഹണി ആദ്യമേ പറയട്ടെ പേരു പോലെ മധുരമുള്ള ഒരു ബ്ലോഗ്..ഹണി എഴുതുന്നത് തന്നെ തേന്‍ തുളുമ്പുന്ന വരികളാണ്..ഭാവുകങ്ങള്‍ മോളൂ

    ReplyDelete